Connect with us

Kerala

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവം; യൂട്യൂബര്‍ അശ്വന്ത് കോക്കിന് ജാമ്യം

അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളില്‍ തട്ടി അപകടമുണ്ടാക്കിയെന്നാണ് പരാതി.

Published

|

Last Updated

കോഴിക്കോട്| മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് ജാമ്യം. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കി അശ്വന്തിനെ വിട്ടയച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം.

അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളില്‍ തട്ടി അപകടമുണ്ടാക്കിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തുടര്‍നടപടി സ്വീകരിച്ചു. രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. സിനിമ റിവ്യൂകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ആളാണ് അശ്വന്ത്.

Content Highlights:
YouTuber Ashwanth Kok was granted station bail by Nadakkavu police in Kozhikode for reckless drunk driving. The incident occurred near Eranjipalam on Monday evening after his car collided with three vehicles. Police took him into custody, registered an FIR, and released him on bail later at night.

 

---- facebook comment plugin here -----

Latest