Ongoing News
ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ-പാക് പോരാട്ടം
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത പത്തു ഗോളുകള്‍ക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.
നഗോയ | ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വിജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത പത്തു ഗോളുകള്‍ക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ-പാക് സെമിക്ക് കളമൊരുങ്ങി. ഒക്ടോബര്‍ ഒന്നിനാണ് സെമിഫൈനല്‍ മത്സരം.
കനത്ത മഴയത്തും ആവേശം ചോരാതെ നടന്ന പോരാട്ടത്തില്‍ തുടക്കം മുതലേ ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി. നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഹാട്രിക് ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ശിലാനന്ദ് ലക്ര ഇരട്ടഗോള്‍ നേടി.
മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ അഭിഷേകിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട തുടങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ മൂന്ന് ഗോള്‍ ലീഡ് നേടി. രണ്ടാം പകുതിയിലും കളി പൂര്‍ണമായും വരുതിയിലാക്കിയ ഇന്ത്യന്‍ ടീം എതിരാളികളുടെ വലയിലേക്ക് തുടരെത്തുടരെ ഗോളുകള്‍ അടിച്ചുകൂട്ടി. സഞ്ജയ്, ജുഗ്രാജ് സിങ്, സുഖ്ജീത് സിങ്, മന്ദീപ് സിങ് എന്നിവരും സ്‌കോര്‍ ചെയ്തു. മലേഷ്യയും ദക്ഷിണ കൊറിയയും തമ്മിലാണ് രണ്ടാം സെമി. വനിതാ സെമിയില്‍ നാളെ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും.
Content Highlights:
India will lock horns with arch-rivals Pakistan in the semi-final of the Asian Games men’s hockey event. Both teams have displayed stellar performances throughout the tournament to reach the knockout stage. Fans around the world eagerly anticipate this high-stakes clash for a spot in the final.



