Connect with us

UAE

വി ഐ പി പാക്കുകള്‍ വില്‍ക്കുന്ന വ്യാജ വെബ്സൈറ്റുകള്‍; തട്ടിപ്പ് മുന്നറിയിപ്പുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്

ഒക്ടോബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന സീസണ്‍ 31ലെ വി ഐ പി പാക്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളാണ് പുറത്തുവന്നിട്ടുള്ളത്.

Published

|

Last Updated

വാദി അല്‍ സഫ | വി ഐ പി പാക്കുകള്‍ വില്‍ക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ തട്ടിപ്പ് മുന്നറിയിപ്പ് നല്‍കി ദുബൈ ഗ്ലോബല്‍ വില്ലേജ്. ഒക്ടോബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന സീസണ്‍ 31ലെ വി ഐ പി പാക്കുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ പ്രത്യേക പാക്കുകള്‍ ഔദ്യോഗിക കൊക്കകോള അരീന വെബ്സൈറ്റ് വഴി മാത്രമേ വാങ്ങാന്‍ സാധിക്കൂ എന്ന് ഗ്ലോബല്‍ വില്ലേജ് വ്യക്തമാക്കി.

സീസണ്‍ 31 ഓഫറുകളുടെ ജനപ്രീതി മുതലെടുത്ത് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെ സെപ്തംബര്‍ 19ന് ദുബൈ പോലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടിക്കറ്റുകളും പാക്കേജുകളും ഔദ്യോഗികമായ മാര്‍ഗങ്ങളിലൂടെ മാത്രം വാങ്ങണമെന്നും അപരിചിതമായ സ്രോതസ്സുകളില്‍ നിന്നുള്ള ലിങ്കുകളും അക്കൗണ്ടുകളും ഒഴിവാക്കണമെന്നും സാധാരണയില്‍ കവിഞ്ഞ കുറഞ്ഞ നിരക്കുകളിലോ അവിശ്വസനീയമായ ഓഫറുകളിലോ വീഴരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗ്ലോബല്‍ വില്ലേജിനായുള്ള വി ഐ പി പാക്കുകളുടെ വില്‍പന സെപ്തംബര്‍ 26നാണ് ആരംഭിച്ചത്. ‘കൂടുതല്‍ വിസ്മയകരമായ ഒരു ലോകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ 2027 മെയ് വരെ തുടരും. സന്ദര്‍ശകര്‍ക്കായി വിനോദങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ഷോപ്പിംഗ് ആകര്‍ഷണങ്ങളും ഈ സീസണിലും ഒരുക്കിയിട്ടുണ്ട്.

Content Highlights: Dubai Global Village and Dubai Police have issued an urgent warning regarding fake websites and fraudulent social media pages selling fake VIP packs for Season 31. Authorities emphasized that official VIP passes are sold exclusively through the authorized Coca-Cola Arena portal. The public is advised to avoid unverified links and report suspicious sellers immediately to prevent financial fraud.

 

Latest