Connect with us

International

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങില്‍ ഇന്ത്യയുടെ ഇഷ സിങിന് വെള്ളി

അഞ്ച് ഷൂട്ട് ഓഫില്‍ മൂന്നെണ്ണം നഷ്ടമായതാണ് താരത്തിന് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണമായത്.

Published

|

Last Updated

നഗോയ| ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇഷ സിങിനാണ് വെള്ളി നേട്ടം. ചൈനയുടെ സിയാവോ ജിയാരുയിക്സുവാനും ഇഷ സിങും 50 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 38 വീതം പോയിന്റുകളുമായി തുല്ല്യ നിലയിലായിരുന്നു. ഫൈനലിലേക്ക് എട്ടാം സ്ഥാനക്കാരിയായാണ് ഇഷ യോഗ്യത നേടുന്നത്. എന്നാല്‍ വെല്ലുവിളികളെ സമര്‍ഥമായി ഇഷ മറികടക്കുകയായിരുന്നു.

അഞ്ച് ഷൂട്ട് ഓഫ് ഘട്ടങ്ങളും മറികടന്നാണ് ഇഷ ഇന്ത്യക്കുവേണ്ടി വെള്ളി നേടിയത്. അഞ്ച് ഷൂട്ട് ഓഫില്‍ മൂന്നെണ്ണം നഷ്ടമായതാണ് താരത്തിന് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണമായത്. ഷൂട്ടിങ് പിസ്റ്റള്‍ സിംഗിള്‍സില്‍ ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.

വനിതകളുടെ 78കിലോ വിഭാഗം കുറാഷ് പോരില്‍ ഇന്ത്യന്‍ താരം പിങ്കി ബല്‍ഹാരയ്ക്ക് വെങ്കലവും ലഭിച്ചു. പിങ്കിയുടെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തെ 2018 ജക്കാര്‍ത്ത ഗെയിംസില്‍ പിങ്കി വെള്ളി സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യക്ക് 39 മെഡലുകളാണ് ലഭിച്ചത്. നാല് സ്വര്‍ണം, 17 വെള്ളി, 18 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ ഇതുവരെ നേടിയത്.

Content Highlights:
Isha Singh secured a silver medal for India in the women’s 25m pistol shooting event at the Asian Games. Meanwhile, Pinky Balhara won a bronze medal in the women’s 78kg Kurash event. With these recent victories, India’s overall medal tally reached 39.

 

---- facebook comment plugin here -----

Latest