Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാകുളത്ത്: ജനുവരി നാല് മുതല്‍ എട്ട് വരെ

മറൈന്‍ ഡ്രൈവ് പ്രധാന വേദിയാകും

Published

|

Last Updated

കൊച്ചി| 65ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാംകുളം ജില്ലയില്‍ നടക്കും. കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയായിരിക്കും. മറൈന്‍ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. തൃശൂര്‍ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആണ് കിരീടം നേടിയത്.

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോടാണ് നടക്കുക. എന്‍ഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും.

Content Highlights: The 65th Kerala State School Kalolsavam will be held in Ernakulam from January 4 to 8 with Marine Drive as the main venue across 27 stages. Kannur won the gold cup in the previous edition held in Thrissur. Meanwhile, the Kerala State School Sports Meet will take place in Kozhikode in October.

 

---- facebook comment plugin here -----

Latest