Connect with us

Kerala

തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു

നെയ്യാറ്റിന്‍കര പാലിയോട് ജങ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിനാണ് തീയിട്ടത്.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ്സിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് അജ്ഞാത സംഘം തീവെച്ചു. നെയ്യാറ്റിന്‍കര പാലിയോട് ജങ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിനാണ് തീയിട്ടത്. കെട്ടിടവും ഇവിടെയുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്ളക്സ് ബോര്‍ഡുകളും കത്തിനശിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീയണച്ചത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ സഹായിച്ചു.

കഴിഞ്ഞ ദിവസം ഇവിടെ ബി ജെ പി-യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായതായി വിവരമുണ്ട്. ആക്രമണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlights: A Congress mandalam committee office in Thiruvananthapuram was destroyed in a fire set by unidentified perpetrators. Local party leaders alleged targeted sabotage and demanded an immediate, strict police investigation. Authorities have registered a case and initiated a probe into the incident.

---- facebook comment plugin here -----

Latest