Kerala
ആലപ്പുഴയില്‍ വാര്‍ഡ് മെംബറെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും
പരുക്കേറ്റയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി.
ആലപ്പുഴ | കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇരമത്തൂര്‍ പരുവത്തറയില്‍ മഞ്ഞ എന്ന് വിളിക്കുന്ന രമണന്‍ (53), കുമരേത്ത് ജയചന്ദ്രന്‍ (42), തോപ്പില്‍ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവര്‍ക്കാണ് ഏഴ് വര്‍ഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പരുക്കേറ്റയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി. 2019 മാര്‍ച്ച് 17ന് ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷന്‍ പ്രൊജക്ടിന്റെ സബ് കനാല്‍ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം.
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികള്‍ അടച്ചുവച്ചതിനെ തുടര്‍ന്ന് ഇത് തുറന്നുനല്‍കണമെന്ന് വാര്‍ഡ് മെമ്പറായ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.
ഗോപാലകൃഷ്ണനെ തടഞ്ഞുനിര്‍ത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലില്‍ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗോപാലകൃഷ്ണന്റെ കണങ്കാല്‍ അറ്റുപോയിരുന്നു
Content Highlights: The Mavelikara Additional District and Sessions Court sentenced four men to seven years of rigorous imprisonment and a fine for attacking a ward member in Alappuzha. The incident occurred in 2019 following a dispute over opening a canal sluice gate. The victim was severely injured in the assault.




