Kerala
ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തു; കൊല്ലം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
വീഴ്ച സമ്മതിച്ച് അധികൃതര്‍
കൊല്ലം| കൊല്ലം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തതായി പരാതി. രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്‌സിന്‍ എടുത്തശേഷം നല്‍കിയ സിറപ്പിനെതിരെയാണ് പരാതി.
കുട്ടിയുടെ പിതാവ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മറ്റൊരു മരുന്ന് മാറ്റി നല്‍കുകയായിരുന്നു.
അതേസമയം, കാലാവധി ഇന്ന് കഴിയുന്ന മരുന്ന് കുഞ്ഞിന് നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന് സിഎച്ച്‌സി അധികൃതര്‍ സമ്മതിച്ചു. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മരുന്ന് മാറ്റി നല്‍കിയെന്നും മറ്റാര്‍ക്കും ഈ മരുന്ന് നല്‍കിയിട്ടില്ലെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുരേഷ് ബാബു പറഞ്ഞു.
Content Highlights:
A complaint was filed against Thrikkadavoor Community Health Centre in Kollam for issuing medicine expiring today to a two-and-a-half-month-old infant. The syrup was replaced after the father noticed the expiration date. CHC authorities admitted to the lapse and claimed no other patients received it.




