Kerala
പാലരുവി എക്‌സ്പ്രസില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം; റെയില്‍വേ പോലീസിന് കൈമാറി
മദ്യവുമായി കയറിയ ജോജി പരസ്യമായി മദ്യപിക്കുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയുമായിരുന്നു
കോട്ടയം| ട്രെയിനില്‍ മദ്യപിച്ച് യുവാവിന്റെ പരാക്രമം. ജോജി ജോര്‍ജാ(37)ണ് ട്രെയിനില്‍ അക്രമാസക്തനായത്. രാവിലെ പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ മദ്യവുമായി കയറിയ ജോജി പരസ്യമായി മദ്യപിക്കുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.
യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ റെയില്‍വേ പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രതി അക്രമാസക്തനായി പോലീസുകാരേയും അസഭ്യം പറഞ്ഞുവെന്നാണ് വിവരം.
Content Highlights:
A 37-year-old man named Joji George was arrested at Kottayam railway station for creating a nuisance aboard the Palaruvi Express. He consumed alcohol publicly and hurled abuse at fellow passengers, including women. RPF personnel took him into custody and handed him over to the Railway Police.



