Connect with us

Kerala

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ് ഏഴാംപ്രതിയും അറസ്റ്റില്‍

ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി

Published

|

Last Updated

പത്തനംതിട്ട| തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ ഏഴാംപ്രതിയും അറസ്റ്റിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് (22) ചങ്ങനാശേരിയില്‍ നിന്ന് പിടിയിലായത്. ഗുണ്ടാ പിരിവ് നല്‍കാത്ത വിരോധത്തില്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസ്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു.

ഇതുസംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ ബുധനാഴ്ച രാത്രി പോലീസില്‍ കീഴടങ്ങിയിരുന്നു. ആയാപറമ്പ് കാടാത്ത് വീട്ടില്‍ സാജന്‍ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയില്‍ കിരണ്‍ തോമസ് (22) എന്നിവരാണ് തിരുവല്ല സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലാകുകയായിരുന്നു. പിന്നാലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഒരു പ്രതി കൂടിയുണ്ടെന്ന് പോലീസിന് മനസിലായത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനല്ലെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----