Connect with us

Uae

റമസാൻ; ദുബൈയിൽ 33 കേന്ദ്രങ്ങളിൽ പീരങ്കി മുഴങ്ങും

എട്ട് കേന്ദ്രങ്ങളിൽ സ്ഥിരമായ പീരങ്കികളും ബാക്കിയുള്ളവ മൊബൈൽ പീരങ്കികളുമായിരിക്കും.

Published

|

Last Updated

ദുബൈ|വിശുദ്ധ റമസാൻ മാസത്തിൽ വിശ്വാസികൾക്ക് നോമ്പുതുറ സമയം അറിയിക്കുന്നതിനായുള്ള ഇഫ്താർ പീരങ്കി മുഴക്കുന്ന സ്ഥാനങ്ങൾ ദുബൈ പോലീസ് പ്രഖ്യാപിച്ചു. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി 33 കേന്ദ്രങ്ങളിലാണ് ഇത്തവണ പീരങ്കികൾ സ്ഥാപിക്കുക. ഇതിൽ എട്ട് കേന്ദ്രങ്ങളിൽ സ്ഥിരമായ പീരങ്കികളും ബാക്കിയുള്ളവ മൊബൈൽ പീരങ്കികളുമായിരിക്കും.

ബുർജ് ഖലീഫ, എക്‌സ്‌പോ സിറ്റി ദുബൈ, മദീനത്ത് ജുമൈറ, ഫെസ്റ്റിവൽ സിറ്റി, ദമാക് ഹിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായ പീരങ്കികൾ ഉണ്ടായിരിക്കും. കൂടാതെ അൽ മൻഖൂൽ, അൽ ബദായ, ഹത്ത തുടങ്ങിയ ഇടങ്ങളിലും പീരങ്കികൾ സ്ഥാപിക്കും. വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഈ പുരാതനമായ റമസാൻ ആചാരം നേരിട്ട് കാണുന്നതിന് ഓരോ കേന്ദ്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് പോലീസ് ഒരുക്കുന്നത്.

 

 

---- facebook comment plugin here -----