Connect with us

Kerala

പാങ്ങോട് സൈനിക ക്യാമ്പില്‍ ആനക്കൊമ്പ് മോഷണം; നഷ്ടമായത് രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകള്‍

മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവില്‍ നിന്ന്

Published

|

Last Updated

തിരുവനന്തപുരം| പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടി രൂപയുടെ ആനക്കൊമ്പ് മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പാണ് മോഷണം പോയത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് ഈ ആനക്കൊമ്പുകള്‍. മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ്.

ബുധാനാഴ്ച്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകള്‍ എത്തിയിരുന്നു. ക്ലബ്ബില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു.

Latest