Connect with us

Kerala

മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം; പരിശോധിച്ച് പോലീസ് 

20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി മോന്‍സന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി|പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. മോന്‍സണ്‍ തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. പരോളിലുള്ള മോന്‍സണുമായി പോലീസ് ഈ വീട്ടില്‍ പരിശോധന നടത്തുകയാണ്. രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം.

സംഭവത്തില്‍ വീടിന്റെ ഉടമസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്. മോണ്‍സനും പരാതി നല്‍കുമെന്ന് മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു. വാടക വീട്ടില്‍ നിന്ന് 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി മോന്‍സന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest