Connect with us

Kerala

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം; എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ്  ചേവായൂര്‍ പോലീസ് സുബ്രഹ്മണ്യനെതിരെ സ്വമേധയാ കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം  സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തു പോലീസ്. ചേവായൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ്  ചേവായൂര്‍ പോലീസ് സുബ്രഹ്മണ്യനെതിരെ സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്മണ്യന്‍ ചിത്രം പങ്കുവെച്ചത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ്  സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പോലീസ് കേസെടുത്തത്.

താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

 

Latest