National
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വായു മലിനീകരണവും
അടുത്ത ആഴ്ചയോടെ ഡല്‍ഹിയില്‍ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ന്യൂഡല്‍ഹി| ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹിയിലും കനത്ത മൂടല്‍മഞ്ഞാണ്. ഡല്‍ഹിയില്‍ വായു മലിനീകരണവും മോശം വിഭാഗത്തിലാണ്. 370 ന് മുകളില്‍ ആണ് വായു ഗുണനിലവാര സൂചികയുള്ളത്. ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് വായു ഗുണനിലവാര സൂചിക.
അടുത്ത ആഴ്ചയോടെ ഡല്‍ഹിയില്‍ ശൈത്യ തരംഗം പിടിമുറുക്കും എന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശൈത്യ തരംഗം എത്തുന്നതോടെ ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
---- facebook comment plugin here -----


