Health
കുഞ്ഞിന്റെ ആരോഗ്യകരമായ ഭക്ഷണ ശീലം; രക്ഷിതാക്കളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാം
ഭക്ഷണം കുറയുമ്പോള്‍ കുട്ടിയുടെ വളര്‍ച്ചയേയും പ്രതിരോധശേഷിയേയും ബാധിക്കും. പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ല
ടേബിളില്‍ ഭക്ഷണം കാണുമ്പോള്‍ കുഞ്ഞ് മുഖം ചുളിക്കാറുണ്ടോ? ഇത് മിക്ക വീടുകളിലും കണ്ടുവരുന്ന സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇത് അവഗണിക്കരുത്. ഭക്ഷണം കുറയുമ്പോള്‍ കുട്ടിയുടെ വളര്‍ച്ചയേയും പ്രതിരോധശേഷിയേയും ബാധിക്കും. പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ല. ചില ലളിതമായ ശീലങ്ങളും ചെറിയ ട്രിക്കുകളും ഉപയോഗിച്ചാല്‍ നിങ്ങളുടെ കുഞ്ഞ് ഭക്ഷണത്തെ സ്‌നേഹത്തോടെ സമീപിക്കും.
ഒന്നിച്ച് ഭക്ഷണം കഴിക്കുക
കുട്ടികള്‍ നമ്മളെ അനുകരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ടിവി നോക്കി അല്ലാതെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുക. ഇത് നല്ല ഇടപഴകലും ജീവിത ശീലവും വളര്‍ത്തും.
പോഷകസമൃദ്ധ ലഞ്ച് ബോക്‌സ്
തൈര്, ചെറുപഴങ്ങള്‍ (മുന്തിരി, ആപ്പിള്‍, വാഴപ്പഴം), പച്ചക്കറികള്‍ എന്നിവ ലഞ്ച് ബോക്‌സില്‍ ഉള്‍പ്പെടുത്തുക. ഇത് കുട്ടികളുടെ ഭക്ഷണ ശീലങ്ങളെ കുറിച്ച് കൂടുതലറിയാനും അവര്‍ക്ക് പോഷകാഹാരത്തെക്കുറിച്ച് അറിയാനും അവര്‍ക്ക് നല്ലതും ചീത്തയുമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കാനും സഹായിക്കും.
ഭക്ഷണം ശിക്ഷയായി കാണിക്കരുത്
ഭക്ഷണം തടഞ്ഞ് ശിക്ഷിക്കാന്‍ ശ്രമിക്കരുത്. ഇത് വിപരീത ഫലം നല്‍കും.
അധിക വെള്ളം കുടിപ്പിക്കുക
കുട്ടിക്ക് ഭക്ഷണത്തിനൊപ്പം വെള്ളം കൊടുക്കുക. പുറത്തുപോകുമ്പോഴും വെള്ളക്കുപ്പി കൂടെ നല്‍കുക.
പ്രഭാതഭക്ഷണം നിര്‍ബന്ധം
പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കുട്ടികളെകൊണ്ട് കഴിപ്പിക്കണം. ഇത് ജങ്ക് ഫുഡില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്ർ സഹായിക്കും. കൂടാതെ, പ്രായപൂര്‍ത്തിയാകുന്നതുവരെ നിലനിര്‍ത്തേണ്ട പ്രഭാതഭക്ഷണ ദിനചര്യ വികസിപ്പിക്കാന്‍ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കും.
സ്‌ക്രീന്‍ സമയം കുറയ്ക്കുക
ഭക്ഷണ സമയത്ത് സ്‌ക്രീന്‍ ഉപയോഗം ഒഴിവാക്കുക. ഇത് കുട്ടിയെ ഭക്ഷണത്തില്‍ കേന്ദ്രീകരിക്കാനും ആരോഗ്യകരമായി വളര്‍ത്താനും സഹായിക്കും.



