Kerala
സാങ്കേതിക തകരാര്‍; തിരുവനന്തപുരം ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു
പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകുന്നത്
തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം – ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തില്‍ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പുറപ്പെടാന്‍ ആയില്ല. യാത്രക്കാര്‍ക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെംഗളൂരുവിലേക്കുള്ള വിമാന സര്‍വീസ് വൈകിയതിനാല്‍ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാര്‍ അറിയിച്ചു.
---- facebook comment plugin here -----


