Kerala
പോലീസില്‍ അഴിച്ചുപണി; കെ കാര്‍ത്തിക് തിരുവനന്തപുരം സിറ്റി കമ്മീഷണര്‍, കൊച്ചിയില്‍ എസ് ഹരിശങ്കര്‍
ആര്‍ ബി അരുള്‍ ആണ് തൃശൂരിലെ പുതിയ റേഞ്ച് ഐ ജി. ജെ ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഐ ജിയാകും.
തിരുവനന്തപുരം | സംസ്ഥാനത്ത് പോലീസില്‍ അഴിച്ചുപണി. കെ കാര്‍ത്തികിനെ തിരുവനന്തപുരത്തെയും എസ് ഹരിശങ്കറിനെ കൊച്ചിയിലെയും കമ്മീഷണര്‍മാരായി നിയമിച്ചു.
ആര്‍ ബി അരുള്‍ ആണ് തൃശൂരിലെ പുതിയ റേഞ്ച് ഐ ജി. ജെ ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഐ ജിയാകും. നിലവിലെ തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ തോംസണ്‍ ജോസാണ് വിജിലന്‍സ് ഡി ഐ ജി. ക്രൈം ബ്രാഞ്ചില്‍ നിന്ന് സ്പര്‍ജന്‍ കുമാറിനെ ദക്ഷിണമേഖലാ ഐ ജി ആയി നിയമിച്ചു.
ഡി ഐ ജിമാരായ പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആര്‍ നിശാന്തിനി, എസ് സതീഷ് ബിനോ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----

