Alappuzha
പക്ഷിപ്പനി: ആലപ്പുഴയിലെ നിയന്ത്രണങ്ങള്‍ നീക്കി
ജില്ലയില്‍ പുതുതായി പക്ഷിപ്പനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലില്‍ പരിശോധനക്ക് അയച്ചു.
ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയില്‍ പുതുതായി പക്ഷിപ്പനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലില്‍ പരിശോധനക്ക് അയച്ചു.
---- facebook comment plugin here -----