Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ കോട്ടയത്ത് രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്.

Published

|

Last Updated

കോട്ടയം | കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവിടെയെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കറുത്ത ബലൂണുകള്‍ പറത്തി പ്രതിഷേധം അറിയിച്ചു.

തുടര്‍ന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലും മഹിളാ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രസംഗിക്കുന്നതിനിടെ ചെണ്ടമേളം; ക്ഷുഭിതനായി മുഖ്യമന്ത്രി
കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ചെണ്ടമേളം ഉയര്‍ന്നതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെണ്ടകൊട്ടിയവര്‍ക്കെതിരെ മുഖ്യമന്ത്രി പ്രസംഗത്തിനിടയില്‍ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ‘നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്? പറയുന്നത് ശ്രദ്ധിക്കാന്‍ പാടില്ലെന്ന മട്ടില്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആള്‍ക്കാര്‍ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ’ എന്നായിരുന്നു പിണറായി മൈക്കിലൂടെ ചോദിച്ചത്.

വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെ കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോള്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കര്‍ശനമായി പറയുകയും ചെയ്തു.

 

Latest