National
ഫലം വരുമ്പോള്‍ ഏവരും ഞെട്ടും; ബിഹാറില്‍ മുന്‍തൂക്കം ജന്‍ സുരാജ് പാര്‍ട്ടിക്ക്: പ്രശാന്ത് കിഷോര്‍
ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ അത് മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല.
പാറ്റ്‌ന | ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ജന്‍ സുരാജ് പാര്‍ട്ടിക്കെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് വന്‍ മുന്നേറ്റമായിരിക്കും പാര്‍ട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ അത് മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജന്‍ സുരാജ് പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നതാണ് അവര്‍ക്ക് ഏറ്റവും നല്ലത്. അവര്‍ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന.നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയ്ക്ക് ഒരു നല്ല ബദലാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.മൂന്ന് പതിറ്റാണ്ടായി ഒരേ രാഷ്ട്രീയം തുടരുന്നതിനാല്‍ വോട്ടര്‍മാര്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നു ഫലം വരുമ്പോള്‍ ഏവരും ഞെട്ടുമെന്നും പ്രശാന്ത്
ആദ്യ ഘട്ടത്തിലെ മികച്ച പോളിംഗ് ശതമാനമം ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണല്‍.


