Connect with us

Kerala

നേമം സര്‍വീസ് സഹകരണ ബേങ്കിലെ നൂറ് കോടിയുടെ തട്ടിപ്പ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇ ഡി

പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Published

|

Last Updated

നേമം |  നേമം സര്‍വീസ് സഹകരണ ബേങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ബേങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍.

ഇഡി കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ബേങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്‍രെ ഭാഗമായി ബേങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. നേമം സര്‍വീസ് സഹകരണ ബേങ്കില്‍ 96.91 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തെ കണ്ടെത്തിയിരുന്നു. സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

100 കോടി രൂപയുടെ തട്ടിപ്പ് ബേങ്കില്‍ നടന്നതായി ഇ ഡി യും കണ്ടെത്തി. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ബേങ്ക് പ്രവര്‍ത്തിക്കുന്നത്.

---- facebook comment plugin here -----

Latest