International
അര്‍ജന്റീന - സ്പെയിന്‍ തമ്മിലുള്ള ഫൈനലിസിമ; പോരാട്ടം അടുത്ത മാര്‍ച്ച് 28ന്
മത്സരം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍വച്ചായിരിക്കും നടക്കുക.
ന്യൂഡല്‍ഹി| ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന – സ്പെയിന്‍ ടീമുകള്‍ തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 28ന്. കോപ്പ അമേരിക്ക യൂറോ കപ്പ് ചാമ്പ്യന്‍മാര്‍ തമ്മിലുള്ള മത്സരമാണ് ഫൈനലിസിമ. മത്സരം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍വച്ചായിരിക്കും നടക്കുക.
ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫൈനലിസിമ ഖത്തറില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ടീമുകള്‍ ദോഹയിലെത്തുന്നത് മുതല്‍ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ തീരുമാനം.അര്‍ജന്റീന ജേതാക്കളായ കഴിഞ്ഞ ലോക കപ്പിന്റെ ഫൈനല്‍ ഈ സ്റ്റേഡിയത്തിലായിരുന്നു. 88,000 ത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ലുസൈല്‍ സ്റ്റേഡിയം.
---- facebook comment plugin here -----


