Kerala
വി കെ മിനിമോള്‍ കൊച്ചി മേയറാകും; ഡെപ്യൂട്ടി മേയറാകാന്‍ ദീപക് ജോയ്
ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയര്‍ പദവിയിലിരിക്കുക. ഇതിനു ശേഷമുള്ള രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും.
കൊച്ചി | വി കെ മിനിമോള്‍ കൊച്ചി മേയറും ദീപക് ജോയ് ഡെപ്യൂട്ടി മേയറുമാകും. ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയര്‍ പദവിയിലിരിക്കുക. ഇതിനു ശേഷമുള്ള രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും.
ഇന്ന് ചേര്‍ന്ന എറണാകുളം ഡി സി സി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടത്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് മേയര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായത്. അതിനിടെ, മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന് ആരോപിച്ച് ദീപ്തി മേരി വര്‍ഗീസ് കെ പി സി സി അധ്യക്ഷനെ സമീപിച്ചു. കെ പി സി സി മാനദണ്ഡങ്ങള്‍ മറികടന്നുവെന്നും അവര്‍ പരാതിപ്പെട്ടു.
ഷൈനി മാത്യൂ, ദീപ്തി വര്‍ഗീസ് എന്നിവരെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് നേരത്തെ സൂചനകള്‍ വന്നിരുന്നത്. കൊച്ചി മേയര്‍ പദവിയില്‍ ആരിരിക്കണമെന്നതിനെ ചൊല്ലി യു ഡി എഫില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു.


