Kerala
കിസാന്‍ ദിവസില്‍ കാപ്പി കര്‍ഷകന് ആദരവുമായി നോളജ് സിറ്റി അധികൃതരെത്തി
കാപ്പി കൃഷിയിലും അതുമായി ബന്ധപ്പെട്ട ഗവേഷണ, വ്യവസായിക രംഗത്തും നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചയാളാണ് ഡോ. അഫ്റോസ് ഖാന്‍.
കുടക് \ ദേശീയ കിസാന്‍ ദിവസ് ആചരണത്തിന്റെ ഭാഗമായി കാപ്പി കൃഷി രംഗത്ത് വലിയ സംഭാവനകള്‍ സമര്‍പ്പിച്ച ഡോ. അഫ്റോസ് ഖാന്‍ റസൂല്‍ പൂരിനെ മര്‍കസ് നോളജ് സിറ്റി അധികൃര്‍ ആദരിച്ചു. ഡോ. അഫ്റോസ് ഖാന്റെ കുടകിനടുത്ത് റസൂല്‍ പൂരിലുള്ള കാപ്പി വ്യവസായ ശാലയിലെത്തിയാണ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചത്.
കാപ്പി കൃഷിയിലും അതുമായി ബന്ധപ്പെട്ട ഗവേഷണ, വ്യവസായിക രംഗത്തും നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചയാളാണ് ഡോ. അഫ്റോസ് ഖാന്‍. കോഫി ഉള്‍പ്പെടെയുള്ള വിവിധ കാര്‍ഷിക മേഖലയില്‍ 7 പതിറ്റാണ്ടായി സേവനം ചെയ്യുന്ന പരിചയ സമ്പന്നനായ കര്‍ഷകനാണ് ഇദ്ദേഹം.
നോളജ് സിറ്റി പ്രോജക്ട് ഡെവലപിംഗ് ഓഫീസര്‍ മൂസാ നവാസ് എം എസ്, പി ആര്‍ മാനേജര്‍ ഉനൈസ് സഖാഫി കാന്തപുരം, ഇവന്റ് മാനേജര്‍ ഇര്‍ശാദ് നൂറാനി കരുവന്‍ പൊയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു



