National
സംസ്ഥാനത്തെ എസ് ഐ ആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്
2,54,42,352 എന്യൂമറേഷന്‍ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം ഫോമാണ് പൂരിപ്പിച്ച് ലഭിച്ചത്. 24,80,503 (8.65 ശതമാനം) എണ്ണം തിരികെ കിട്ടാനുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്തെ എസ് ഐ ആര്‍ കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചതാണ് ഇക്കാര്യം.
24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. ആകെ 2,78,50,856 ആയിരുന്നു വോട്ടര്‍മാര്‍. 2,54,42,352 എന്യൂമറേഷന്‍ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം ഫോമാണ് പൂരിപ്പിച്ച് ലഭിച്ചത്. 24,80,503 (8.65 ശതമാനം) എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 6,49,885 ആണ്. 6,45,548 പേരാണ് കണ്ടെത്താനുള്ളവര്‍. 8.16 ലക്ഷം പേര്‍ താമസം മാറി. ഒന്നില്‍ കൂടുതല്‍ തവണ പേരുള്ളവര്‍ 1.36 ലക്ഷം പേരാണ്.
ഇനിയും പേര് ചേര്‍ക്കാന്‍ യോഗ്യരായവരുണ്ടെങ്കില്‍ ഫോം പൂരിപ്പിച്ച് തന്നാല്‍ ചേര്‍ക്കാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസര്‍ അറിയിച്ചു. പേരുകള്‍ പരിശോധിക്കാന്‍ തിഞ്ഞെടുപ്പ് കമ്മീഷന്റെ ബെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
പുതുതായി ചേര്‍ക്കാനുള്ളവരും പ്രവാസികളായവരും ഫോം-6എയാണ് പൂരിപ്പിച്ച് നല്‍കേണ്ടത്. എ എസ് ഡിയില്‍ പെട്ടവരുടെ പട്ടിക (ആബ്സന്റ്, ഷിഫ്റ്റഡ്, ഡിലീറ്റഡ്) നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


