Connect with us

Kerala

ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും പണാപഹരണം; ശബരിമലയില്‍ താല്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് പ്രതി.

Published

|

Last Updated

ശബരിമല സന്നിധാനം  |  ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും പണം അപഹരിച്ച താല്ക്കാലിക ജീവനക്കാരനെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ശ്രീനാരായണപുരം വെമ്പനല്ലൂര്‍ സ്വദേശിയായ മാങ്കറ വീട്ടില്‍ രതീഷ് കെ ആര്‍ (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് പ്രതി.

ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്ന സമയം  ദൈനംദിന പരിശോധന നടത്തവെ ഇയാളുടെ കൈയുറക്കുള്ളില്‍ നിന്നും വെളുത്ത തുണിയില്‍ ഒളിപ്പിച്ച നിലയില്‍ 3000 രൂപ അടങ്ങിയ പൊതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ബാഗില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 20130 രൂപ കൂടി കണ്ടെത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്നിധാനം പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ വിഷ്ണു യു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest