Connect with us

Kerala

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം സ്വീകരിച്ചു

Published

|

Last Updated

കൊച്ചി |  കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് ചേക്കേറി. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസിലല്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം സ്വീകരിച്ചു. നവംബര്‍ മൂന്നിന് നടന്ന ബിജെപിയുടെ സുസ്ഥിര വികസന പദയാത്രയില്‍ സുനിതയും പങ്കെടുത്തിരുന്നു.

യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നും സുനിത ഡിക്സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്റെ ഭാഗമായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest