Connect with us

Kerala

പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി

യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്

Published

|

Last Updated

കൊച്ചി| പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ പുറത്താക്കി ബിജെപി. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ശരീരം മുഴുവന്‍ മര്‍ദനത്തിന്റെ പാടുകളുമായി യുവതി മരട് സ്റ്റേഷനിലെത്തി ഗോപുവിനെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. ഗോപുവിനെതിരെ നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.

ഗോപുവും യുവതിയും അഞ്ചു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഗോപു മരട് പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ യുവതി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. ബെല്‍റ്റ്, ചാര്‍ജര്‍ കേബിള്‍, ഷൂസ്, ചട്ടുകം എന്നിവ ഉപയോഗിച്ച് മര്‍ദനം പതിവാണ്. ഹെല്‍മെറ്റ് താഴെവെച്ചുവെന്ന കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തല്ലിയ ശേഷം ഗോപു ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുമെന്നും തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയുമായിരുന്നെന്നും-യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest