Connect with us

Kerala

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

ഞെട്ടിക്കുന്ന ക്രൂരത നടത്തിയ ജീവനക്കാര്‍ക്കെതിരെ തൃക്കാക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Published

|

Last Updated

കൊച്ചി | കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ക്രൂരമായ ലൈംഗീക അതിക്രമം നടന്നതായി വെളിപ്പെടുത്തല്‍. ഞെട്ടിക്കുന്ന ക്രൂരത നടത്തിയ ജീവനക്കാര്‍ക്കെതിരെ തൃക്കാക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍, ഡ്രൈവര്‍ ,ഗേറ്റ് കീപ്പര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലൈംഗിക ചൂഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുള്ള അസാം സ്വദേശിനി ക്രൂരതയ്ക്കിരയായി. ഇവിടെ നിന്ന് ഒരു പെണ്‍കുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയ്ക്ക് രഹസ്യഭാഗത്തുണ്ടായ അണുബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്.

.

---- facebook comment plugin here -----

Latest