local body election 2025
ബി ജെ പി സ്ഥാനാര്‍ഥിക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ കാലുവാരി
ബി ജെ പി ഭരിക്കുന്ന കവിയൂര്‍ പഞ്ചായത്തിലാണ് പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേതാക്കളുടെ കുതന്ത്രത്തില്‍ പത്രിക നല്‍കാന്‍ കഴിയാതെ പോയത്
പത്തനംതിട്ട | ബി ജെ പി ഭരിക്കുന്ന കവിയൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ കാലുവാരി.
പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കാനായില്ല. സ്ഥാനാര്‍ഥിക്കായി നേതാക്കള്‍ പൂരിപ്പിച്ച് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് പത്രിക സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട കവിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഇതോടെ യു ഡി എഫിന് സ്ഥാനാര്‍ഥി ഇല്ല. ബിജെപിയെ സഹായിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ കാലുവാരി എന്ന് ആരോപണം ഉയര്‍ന്നു. ബി ജെ പി മണ്ഡലം പ്രസിഡന്റും എന്‍ എസ് എസ് കരയോഗം പ്രസിഡന്റുമാണ് എതിര്‍ സ്ഥാനാര്‍ഥി രാജേഷ് കുമാര്‍.


