Connect with us

Kerala

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലം ഉടമ കസ്റ്റഡിയില്‍

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

Published

|

Last Updated

കൊച്ചി| തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കൊപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തകറ കണ്ടെത്തി. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരിച്ച യുവതിയുടെ മുഖം പോലീസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ ജോര്‍ജിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

 

Latest