Connect with us

Health

എന്താണ് സ്ലീപ് ബാങ്കിംഗ് ?

ഉറക്കക്കുറവ്  അല്ലെങ്കില്‍  ഒട്ടും  ഉറക്കമില്ലായ്മ  എന്നിവ നികത്തുന്നതിന് മുന്‍കൂട്ടി മനപ്പൂര്‍വ്വം അധികനേരം ഉറങ്ങുക  എന്ന  ആശയമാണ്  സ്ലീപ് ബാങ്കിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.

Published

|

Last Updated

ന്നത്തെ വേഗതയേറിയ ജീവിതത്തില്‍  ഉറക്കക്കുറവ്  പലര്‍ക്കും  പരിചിതമായ പ്രശ്‌നമാണ്. യാത്ര, ജോലി സമയപരിധി, അല്ലെങ്കില്‍  എന്തെങ്കിലും  പരിപാടികള്‍ എന്നിവയ്ക്ക്  മുന്‍പ്  പതിവിലും  കൂടുതല്‍  അല്ലെങ്കില്‍  ദീര്‍ഘനേരം  ഉറങ്ങി  ഉറക്കം  സംഭരിച്ചു  വെക്കുന്ന  രീതിയാണ്  സ്ലീപ് ബാങ്ക്.

ഉറക്കക്കുറവ്  അല്ലെങ്കില്‍  ഒട്ടും  ഉറക്കമില്ലായ്മ  എന്നിവ നികത്തുന്നതിന് മുന്‍കൂട്ടി മനപ്പൂര്‍വ്വം അധികനേരം ഉറങ്ങുക  എന്ന  ആശയമാണ്  സ്ലീപ് ബാങ്കിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. ഉറക്കത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്  പതിവിലും നേരത്തെ ഉറങ്ങുകയോ വൈകി ഉറങ്ങുകയോ ചെയ്യുന്നതും  ഈ രീതിയില്‍ പെടുന്നുണ്ട്.

സാധാരണ ഉറക്ക സമയക്രമങ്ങളെ അപേക്ഷിച്ച് ഉറക്കക്കുറവിന് മുമ്പ് കൂടുതല്‍ സമയം ഉറങ്ങുന്നത് വൈജ്ഞാനിക പ്രകടനവും ജാഗ്രതയും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പിന്നീട് ഉപയോഗിക്കാന്‍ ഉറക്ക സംഭരണി നിറക്കുന്നതു പോലെയാണ്  സ്ലീപ് ബാങ്കിങ്ങും ഉദ്ദേശിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇത് ഉറക്കക്കുറവിന് പൂര്‍ണമായ പരിഹാരമല്ല. അമിതമായി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ താളം തെറ്റിച്ചേക്കാം എന്നും ഓര്‍ക്കണം.