Kerala
കേരളത്തോടുള്ള കേന്ദ്ര അവഗണന; എല്‍ ഡി എഫ് സത്യഗ്രഹ സമരം നാളെ
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എല്‍ ഡി എഫ് സത്യഗ്രഹ സമരം നാളെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുക.
കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയാണ് സമരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2024ല്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിത്. രാവിലെ 10ന് ആരംഭിക്കുന്ന സമരം വൈകിട്ട് അഞ്ചിനാണ് അവസാനിക്കുക.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷി പ്രതിനിധികളും സത്യഗ്രഹത്തില്‍ സംബന്ധിക്കും. വര്‍ഗബഹുജന സംഘടനകള്‍ പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും.
---- facebook comment plugin here -----





