Uae
വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി : യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍
ഉറവിടം വ്യക്തമല്ലാത്ത ഉള്ളടക്കം പങ്കുവെക്കുന്നവര്‍ നിലവിലുള്ള നിയമപ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
അബുദാബി | സോഷ്യല്‍ മീഡിയ വഴിയോ മറ്റ് സാങ്കേതിക മാര്‍ഗങ്ങളിലൂടെയോ വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരം തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതിനും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും വസ്തുതകള്‍ പരിശോധിക്കാതെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഒരു വ്യാജവാര്‍ത്ത നിങ്ങള്‍ സൃഷ്ടിച്ചതല്ലെങ്കില്‍ പോലും, അത് ഷെയര്‍ ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഉറവിടം വ്യക്തമല്ലാത്ത ഉള്ളടക്കം പങ്കുവെക്കുന്നവര്‍ നിലവിലുള്ള നിയമപ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ കൈമാറുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും ഓര്‍മ്മിപ്പിച്ച അധികൃതര്‍, പൊതുസമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.





