Uae
ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി യു എ ഇ
രാജ്യത്തിന് നേരെ നടന്ന ഈ പുതിയ ആക്രമണ തരംഗത്തെ അതീവ ജാഗ്രതയോടെ നേരിട്ടതായും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം
അബുദാബി | ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളെയും പാരാഷൂട്ട് വിമാനങ്ങളെയും യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം.രാജ്യത്തിന് നേരെ നടന്ന ഈ പുതിയ ആക്രമണ തരംഗത്തെ അതീവ ജാഗ്രതയോടെ നേരിട്ടതായും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബി, ദുബായ് എന്നിവിടങ്ങളിലെ വിവിധ ജനവാസ മേഖലകളില്‍ തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന നീക്കങ്ങളെ കര്‍ശനമായി പ്രതിരോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളുടെയും വിദേശികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം യുഎഇയില്‍ നിക്ഷിപ്തമാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം നിര്‍ദ്ദേശിച്ചു.




