International
അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്; ആക്രമിച്ചാല്‍ ഇസ്റാഈലിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും
ഇറാന്‍ പാര്‍ലമെന്റില്‍ ഇന്ന് നടന്ന സമ്മേളനത്തിനിടെയാണ് ഗാലിബാഫിന്റെ പ്രഖ്യാപനം.
തെഹ്റാന്‍| സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായ ഇറാനില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ പരമാധികാരത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ ഇസ്റാഈലിലെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കന്‍ താവളങ്ങളും തകര്‍ക്കപ്പെടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ്പറഞ്ഞു.
ഇറാന്‍ പാര്‍ലമെന്റില്‍ ഇന്ന് നടന്ന സമ്മേളനത്തിനിടെയാണ് ഗാലിബാഫിന്റെ പ്രഖ്യാപനം. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേര്‍ത്തു. ‘അമേരിക്കക്ക് മരണം’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്പീക്കര്‍ യുഎസും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്ന് മുന്നറിപ്പ് നല്‍കി.





