Kerala
നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുമോ? പി ബി തീരുമാനം അൽപസമയത്തിനകം
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി നയിക്കണമെന്ന ആവശ്യം പി ബി യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചു
ന്യൂഡൽഹി | നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി നയിക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന ഘടകം രംഗത്ത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എം എ ബേബിയുടെ അധ്യക്ഷതയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സംസ്ഥാന നേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകിട്ട് നാലരയോടെ പ്രഖ്യാപിക്കും.
പിണറായി വിജയൻ വീണ്ടും മത്സരരംഗത്തുണ്ടാകണമെന്നും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നുമാണ് കേരള ഘടകത്തിന്റെ നിലപാട്. നിലവിൽ 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ പ്രത്യേക ഇളവുകൾ നൽകിയാണ് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിലനിർത്തിയിരുന്നത്. ഇതേ മാതൃകയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അദ്ദേഹത്തിന് ഇളവ് നൽകണമെന്നാണ് ആവശ്യം.
പാർട്ടി ഘടകങ്ങളിൽ അംഗമാകുന്നതിനാണ് പ്രായപരിധി ബാധകമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നുമാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് ഇളവ് നൽകാനാണ് സാധ്യത. പി ബി അംഗമായ എ വിജയരാഘവൻ ഉൾപ്പെടെയുള്ള പ്രമുഖർ മത്സരരംഗത്തിറങ്ങുന്ന കാര്യത്തിലും ജനറൽ സെക്രട്ടറി എം എ ബേബി ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Summary
The CPM Kerala state unit has requested the Politburo to allow Chief Minister Pinarayi Vijayan to lead the party in the upcoming assembly elections. Although he has crossed the party’s usual age bar for organizational posts, the state leadership seeks a special exemption for him to contest. CPM General Secretary M A Baby is expected to announce the final decision of the Politburo by this evening in New Delhi.




