Connect with us

Editors Pick

കുട്ടികൾ ഇൻസ്റ്റഗ്രാമിൽ എന്ത് തിരയുന്നു? ആത്മഹത്യാ ചിന്തകൾ പങ്കുവെച്ചാൽ മാതാപിതാക്കൾക്ക് ഇനി അലർട്ട് ലഭിക്കും; പുതിയ സുരക്ഷാ ഫീച്ചറുമായി മെറ്റ

ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ച് വിദഗ്ധർ തയ്യാറാക്കിയ മാർഗനിർദേശങ്ങളും അലർട്ടിനൊപ്പം മാതാപിതാക്കൾക്ക് ലഭിക്കും

Published

|

Last Updated

മെൻലോ പാർക്ക് | കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇൻസ്റ്റഗ്രാം. കുട്ടികൾ ഇൻസ്റ്റഗ്രാമിൽ ആത്മഹത്യയുമായോ സ്വയം ഉപദ്രവിക്കുന്നതുമായോ (Self-harm) ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞാൽ അത് ഉടനടി മാതാപിതാക്കളെ അറിയിക്കുന്ന പുതിയ ഫീച്ചർ മെറ്റ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകളുടെയും പേരന്റൽ സൂപ്പർവിഷൻ ടൂളുകളുടെയും ഭാഗമായാണ് ഈ പുതിയ സംവിധാനം വരുന്നത്.

കുട്ടികൾ മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോൾ മാതാപിതാക്കൾക്ക് കൃത്യസമയത്ത് പിന്തുണ നൽകാൻ ഇത് സഹായിക്കുമെന്ന് മെറ്റ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ആത്മഹത്യയുമായോ സ്വയം മുറിവേൽപ്പിക്കുന്നതുമായോ ബന്ധപ്പെട്ട പദങ്ങൾ കുട്ടി ആവർത്തിച്ച് സെർച്ച് ചെയ്താൽ മാതാപിതാക്കൾക്ക് ഇമെയിൽ, ടെക്സ്റ്റ് മെസേജ്, വാട്സ്ആപ്പ് അല്ലെങ്കിൽ ഇൻ ആപ്പ് നോട്ടിഫിക്കേഷൻ വഴി സന്ദേശം ലഭിക്കും. എന്നാൽ കുട്ടി തിരഞ്ഞ കൃത്യമായ വിവരങ്ങൾ മാതാപിതാക്കൾക്ക് കാണാൻ സാധിക്കില്ല, പകരം സെൻസിറ്റീവ് ആയ കാര്യങ്ങൾ തിരയുന്നു എന്ന വിവരം മാത്രമാണ് കൈമാറുക.

കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ച് വിദഗ്ധർ തയ്യാറാക്കിയ മാർഗനിർദേശങ്ങളും അലർട്ടിനൊപ്പം മാതാപിതാക്കൾക്ക് ലഭിക്കും. എ ഐ ചാറ്റുകളിലും സമാനമായ നിയന്ത്രണങ്ങൾ മെറ്റ ഉടൻ കൊണ്ടുവരും. നിലവിൽ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ അടുത്ത ആഴ്ച മുതൽ ഈ സേവനം ലഭ്യമാകും. ഈ വർഷം അവസാനത്തോടെ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഈ ഫീച്ചർ നിലവിൽ വരും.

Summary

Instagram’s parent company, Meta, has announced a new safety feature that will notify parents if their teenagers repeatedly search for terms related to suicide or self-harm. This tool is part of Instagram’s Parental Supervision suite and aims to help parents support their children during mental health crises. The system sends alerts via email or WhatsApp and provides expert resources to guide parents in sensitive conversations.

---- facebook comment plugin here -----

Latest