Kerala
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു
കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാന്‍ (65) ആണ് മരിച്ചത്
പാലക്കാട് | പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാന്‍ (65) ആണ് മരിച്ചത്. സുലൈമാന്റെ മകളുടെ മകനായ 16കാരന് 10 വയസ്സുള്ള സഹോദരിയുമായുള്ള തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു.
വലിയുപ്പയായ സുലൈമാന്‍ പത്തു വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 19ന് കാവശ്ശേരിയിലെ വീട്ടില്‍വെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് കുത്തേറ്റത്. നെഞ്ചിനും കഴുത്തിനും വയറിനും ആണ് കുത്തേറ്റത്.
ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് പിടികൂടി.
Content Highlights: A 65-year-old man, Sulaiman, died after being stabbed by his 16-year-old grandson at Kavassery in Palakkad. The teenager attempted to stab his 10-year-old sister during a quarrel when Sulaiman intervened to save her. He succumbed to injuries at Thrissur Medical College, and police arrested the accused.


