Connect with us

Ongoing News

യു ഇ എയിലേക്ക് യാത്ര ചെയ്യുന്നവർ നിർദേശങ്ങൾ പാലിക്കണം; ഇന്ത്യൻ എംബസി

നിരോധിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളും മരുന്നുകളും കൊണ്ടു വരരുത്

Published

|

Last Updated

അബൂദബി| ഇന്ത്യയിൽ നിന്ന് യു ഇ എയിലേക്ക് യാത്ര ചെയ്യുന്നവർ ലഗേജുകൾ പരിശോധിക്കണമെന്നും നിരോധിച്ച വസ്തുക്കളും മരുന്നുകളും കൈവശം വെക്കുന്നത് വലിയ നിയമ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും യു ഇ എയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ലഭ്യമായേക്കാവുന്ന ചില വസ്തുക്കൾ യു ഇ എ നിയമപ്രകാരം നിരോധിക്കപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ ആകാം. ചെറിയ അളവിലാണെങ്കിൽ പോലും ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് പിഴ, കസ്റ്റഡി, നാടുകടത്തൽ, ക്രിമിനൽ പ്രോസിക്യൂഷൻ എന്നിവക്ക് ഇടയാക്കും.

പോപ്പി സീഡ്‌സ് (ഖസ്-ഖസ്), ഖാത് ഇലകൾ, വെറ്റില, പാക്ക്, പുകയില ഉത്പന്നമായ നിസ്വാർ, ഗുട്ക തുടങ്ങിയവ യു ഇ എയിലേക്ക് കൊണ്ടുവരുന്നതിന് കർശന നിരോധനമുണ്ട്. ഈ വസ്തുക്കൾ ചെക്ക്-ഇൻ അല്ലെങ്കിൽ ഹാൻഡ് ബാഗേജുകളിൽ കൊണ്ടുപോകരുത്.

മയക്കുമരുന്ന് അടങ്ങിയതോ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഉപയോഗിക്കുന്നതോ ആയ ചില മരുന്നുകൾ യു ഇ എയിൽ നിരോധിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പില്ലുകൾ, ശക്തമായ വേദനസംഹാരികൾ എന്നിവയും ഇതിൽപ്പെടും. ഇത്തരം മരുന്നുകൾ കൊണ്ടുപോകുന്നവർ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. കൂടാതെ ഡോക്ടറുടെ കുറിപ്പടിയും വിശദമായ മെഡിക്കൽ റിപ്പോർട്ടും കൈവശം കരുതേണ്ടതാണ്.

യു ഇ എയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ 60,000 ദിർഹത്തിൽ കൂടുതൽ പണം, വാഹക ചെക്കുകൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്‌നങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ കൃത്യമായി ഡിക്ലയർ ചെയ്യേണ്ടതാണ്. യാത്രാവേളകളിൽ അപരിചിതരുടെ പാഴ്‌സലുകൾ വാങ്ങി സൂക്ഷിക്കരുതെന്നും എംബസി യാത്രക്കാരോട് അഭ്യർഥിച്ചു.

Content Highlights: The Indian Embassy in the UAE issued a travel advisory urging passengers from India to check their luggage for banned items and restricted medicines. Bringing prohibited items like poppy seeds, gutkha, or unapproved drugs can lead to fines or deportation. Cash over 60,000 AED must be declared.

Latest