Connect with us

Kerala

ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു; കടയ്ക്കലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് മരിച്ച യുവതി

Published

|

Last Updated

കൊല്ലം| കൊല്ലം കടയ്ക്കലില്‍ ഭര്‍തൃ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ യുവതി മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യ നിഷ്‌നയാണ് മരിച്ചത്. 27 വയസ്സായിരുന്നു. നിഷ്‌ന ഫോണില്‍ ചാറ്റ് ചെയ്തത് സമീര്‍ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് മരിച്ച നിഷ്‌ന.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂളില്‍ നിന്നു സമീറാണ് നിഷ്നയെ കൂട്ടിക്കൊണ്ടു വന്നത്.  നിഷ്‌ന വീട്ടില്‍ എത്തിയ ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട സമീര്‍ കുരുക്കഴിച്ചു നിഷ്‌നയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഏരൂര്‍ പത്തടി നിയാസ് മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കള്‍: ഐന ഫാത്തിമ, ഐഹാന്‍ ഫാത്തിമ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കബറടക്കി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights: A 27-year-old private school teacher, Nishna, died at a hospital after attempting suicide at her husband’s home in Kadakkal, Kollam. Police stated her husband had questioned her about phone chats earlier. She leaves behind two children and was buried following the post-mortem.

Latest