Connect with us

Business

TODAY'S GOLD RATE|സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 2480 രൂപ കുറഞ്ഞു

വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായിരുന്നു വില.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്(Today’s Gold Rate).

വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായിരുന്നു വില. ഈ നിരക്കില്‍ നിന്നാണ് ഇന്നത്തെ വലിയ തിരുത്തല്‍ ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും പവന് 83,360 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയും (പവന് 65,200 രൂപ), ഒമ്പത് കാരറ്റ് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5260 രൂപയുമായി (പവന് 42,080 രൂപ).

സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2000 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ gold price today സൂക്ഷ്മമായി നിരീക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. വിപണിയിലെ ഈ മാറ്റങ്ങള്‍ക്കിടയിലും സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ഒരു gold loan എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അവസാനത്തെ മാത്രം ബദല്‍ മാര്‍ഗ്ഗമായി കാണുക. പണയപ്പണയ വ്യവസ്ഥകള്‍, പലിശ നിരക്കുകള്‍ എന്നിവ വ്യക്തമായി വിലയിരുത്താതെ ധൃതിപിടിച്ച് gold loan apply ചെയ്യുന്നത് ഭാവിയില്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കാം. അതിനാല്‍ വിപണിയിലെ തത്സമയ today gold rate തിരിച്ചറിഞ്ഞ് കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം നിങ്ങളുടെ loan against gold തീരുമാനങ്ങളിലേക്ക് കടക്കുക.

Content Highlights:Kerala witnesses a major drop in gold prices today. The price of 22-karat gold plunged by Rs 310 per gram to reach Rs 12,730, while sovereign gold dropped by Rs 2,480 to stand at Rs 1,01,840. Rates for 18-karat gold and silver also recorded a noticeable decline across the state.

Latest