Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടും: സ്പീക്കര്‍

തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കും. വിഷയം എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും.

Published

|

Last Updated

തിരുവനന്തപുരം | മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. വിഷയം എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സ്പീക്കര്‍ പറഞ്ഞു.

തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു.

ഇന്നലെ രാത്രി 12.30ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest