National
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു
കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു
സതാര| മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. പ്രമോദ് ജാദവാണ് മരിച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവധിക്ക് നാട്ടില്‍വന്നതാണ് ജാദവ്. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ജാദവിന്റെ മരണത്തിന് ശേഷം ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എട്ട് മണിക്കൂര്‍ മുന്‍പ് ജനിച്ച നവജാത ശിശുവിനൊപ്പം, സ്ട്രക്ചറിലാണ് ജാദവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഭാര്യയെ കൊണ്ടുവന്നത്.
---- facebook comment plugin here -----





