Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം അപേക്ഷ നല്‍കും

തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുക. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നും പ്രോസിക്യൂഷന്‍.

Published

|

Last Updated

തിരുവല്ല | മൂന്നാം ബലാത്സംഗ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുക.

അതിനിടെ, രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ സെല്‍ നമ്പര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. സാധാരണ നിലയില്‍ ആശുപത്രിയില്‍ വച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുക. എന്നാല്‍ ആശുപത്രിയില്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നു കണ്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.

 

Latest