Connect with us

Kerala

ആലപ്പുഴ ശിവന്‍കുട്ടി ചെട്ടിയാര്‍ കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹരജി തള്ളി സുപ്രീംകോടതി

പ്രതിയെ പോലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹരജി.

Published

|

Last Updated

ന്യൂഡല്‍ഹി| ആലപ്പുഴ ശിവന്‍കുട്ടി ചെട്ടിയാര്‍ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹരജി തള്ളി സുപ്രീംകോടതി. പ്രതിയെ പോലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹരജി. പ്രതിയുടെ ഹരജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പോലീസ് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഹരജിയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അല്‍ജോ കെ. ജോസഫും പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കായി അഭിഭാഷകന്‍ ലക്ഷ്മീഷ് എസ്. കമ്മത്തും ഹാജരായി.

Content Highlights: The Supreme Court rejected a petition by a minor accused in the Alappuzha Sivankutty Chettiar murder case challenging police-escorted evidence collection. A bench led by Justice BV Nagarathna upheld proceeding with the investigation following assurances from police. The plea was opposed by the Kerala government during the hearing.

---- facebook comment plugin here -----

Latest