Connect with us

National

സിജെപി നേതാവ് സൗരവ് ദാസിന്റെ ലണ്ടന്‍ യാത്ര തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍; പാസ്‌പോര്‍ട്ട് ഫ്‌ലാഗ് ചെയ്‌തെന്ന് അധികൃതര്‍

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, എല്‍എസ്ഇ, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളില്‍ 'കോക്രോച്ച് മൂവ്‌മെന്റിനെ'ക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സര്‍ക്കാര്‍ തടയുകയായിരുന്നെന്ന് സൗരവ് ദാസ്

Published

|

Last Updated

ന്യൂഡല്‍ഹി| ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ സൗരവ് ദാസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. ഇമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ചാണ് തന്റെ പാസ്പോര്‍ട്ട് ഫ്‌ലാഗ് ചെയ്ത വിവരം ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗരവ് ദാസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, എല്‍എസ്ഇ, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളില്‍ ‘കോക്രോച്ച് മൂവ്‌മെന്റിനെ’ക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സര്‍ക്കാര്‍ തടയുകയായിരുന്നെന്ന് സൗരവ് ദാസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് താന്‍ ലണ്ടനിലേക്ക് തിരിച്ചത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു. ഞാന്‍ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. ബേങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ എന്നെ ലണ്ടനിലേക്ക് പോകാന്‍ അനുവദിക്കുമായിരുന്നെന്നും സൗരവ് ദാസ് പരിഹസിച്ചു.

Content Highlights: Cockroach Janata Party co-convener Saurav Das was stopped at Delhi airport immigration while traveling to London for a panel discussion at Oxford University. He alleged that the Modi government flagged his passport to prevent him from speaking at top UK universities. Das also mocked the authorities by comparing his situation to fugitives Nirav Modi and Vijay Mallya.

 

---- facebook comment plugin here -----

Latest