Kerala
ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കാന്‍ കുങ്കികള്‍ ഇന്നിറങ്ങും; പ്രദേശത്ത് പട്രോളിംഗ് നടത്തും
സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കു വെടിവെക്കും. ഇതിനായി നാളെ മേഖലയില്‍ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി|ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊര്‍ജ്ജിതമാകും. ദൗത്യത്തിനായി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടില്‍ നിന്ന് ചിന്നക്കനാലിലെത്തി. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളില്‍ പങ്കെടുക്കാറുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. ഇന്ന് കുങ്കികള്‍ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കു വെടിവെക്കും. ഇതിനായി നാളെ മേഖലയില്‍ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലാണ് നിരോധനാജ്ഞ.
പ്രദേശത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോണ്‍ പറത്തുന്നതിനും വിലക്കാണ്. ഇന്നലെ ചക്കക്കൊമ്പന് ജനവാസ മേഖലയില്‍ ഇറങ്ങിയത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകല്‍ മുഴുവന്‍ ജനവാസ മേഖലയ്ക്ക് സമീപമുണ്ടായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലില്‍ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സി പി ഐ ചിന്നക്കനാലില്‍ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.
Content Highlights: The mission to tranquilize and radio-collar wild elephant Chakkakomban in Chinnakanal and Shanthanspara intensifies as kumki elephants Vikram and Bharath join from Wayanad. Prohibitory orders, a three-day tourism ban, and drone restrictions apply amid local protests against releasing the elephant back in Chinnakanal. Tranquilization is planned for Wednesday or Thursday depending on location.



