Connect with us

International

നേപ്പാളില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു

Published

|

Last Updated

കാഠ്മണ്ഡു| നേപ്പാളിലെ കോഷി പ്രവിശ്യയിലെ ലെലെപ്പിന് സമീപം ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ (യുഎസ്ജിഎസ്) പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സമയം രാവിലെ 7.02 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

ശക്തമായ ഭൂചലനത്തിൽ ബഹുനില കെട്ടിടങ്ങൾ, വീടുകൾ, വൈദ്യുത തൂണുകൾ, ഓവർഹെഡ് വൈദ്യുതി ലൈനുകൾ എന്നിവയെല്ലാം കുലുങ്ങി. പരിഭ്രാന്തരായ താമസക്കാർ മുൻകരുതലായി വീടുകളിൽ നിന്ന് പുറത്തിറങ്ങി തെരുവുകളിൽ തടിച്ചുകൂടി. പ്രഭാത നടത്തത്തിനും വ്യായാമത്തിനും പുറത്തിറങ്ങിയ ആളുകൾ  പെട്ടെന്നുള്ള ഭൂചലനത്തിൽ പരിഭ്രാന്തരായി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടാപ്ലെജംഗ് ജില്ലയിലെ ഒലാങ്ചുങ് ഗോളയ്ക്ക് സമീപം ഭൂകമ്പത്തിന്റെ തീവ്രത 5.6 ആണെന്ന് നേപ്പാളിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വ്യക്തമാക്കിയതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍, ബിഹാര്‍, മേഘാലയ, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍, ഹിമാലയന്‍ മേഖലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: An earthquake struck near Lelep in Nepal’s Koshi province around 7:02 am IST, with USGS recording a 5.3 magnitude and Nepal’s seismic center reporting 5.6 near Olangchung Gola. Tremors were felt in Nepal, India, Bhutan, Bangladesh, and China. Parts of Bihar, Meghalaya, West Bengal, and Himalayan border areas experienced shaking.

 

Latest